26 April 2024 Friday

ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമേകി സിഐ ബഷീര്‍ ചിറക്കല്‍ ആലപിച്ച ഗാനം വൈറലാവുന്നു.

ckmnews



ചങ്ങരംകുളം:ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഗാനം ആലപിച്ച് ആശ്വാസമേകുകയാണ് ചങ്ങരംകുളം സിഐ കൂടിയായ ബഷീര്‍ ചിറക്കല്‍.കൊറോണ എന്ന മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പുറത്തിറങ്ങാതെയും സാൂഹ്യ അകലം പാലിച്ചും ശുചീകരണ പ്രവൃത്തികള്‍ നടത്തിയും സഹകരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പാടിയ സന്ദേശ ഗാനമാണ് ജനമനസുകളില്‍ സ്ഥാനം നേടിയത്.നിസരി രചന നിര്‍വ്വഹിച്ച് കുക്കു വിനോദ് സംഗീതം പകര്‍ന്ന് ബഷീര്‍ ചിറക്കല്‍ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചും അവര്‍ക്ക് വേണ്ട ബോധവല്‍ക്കരണം നടത്തിയും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജനങ്ങള്‍ക്കിടയില്‍ സജീവമാണ്..