26 April 2024 Friday

പണിമുടക്കിലും പണിമുടക്കാതെ പാലം പണിക്കാര്‍

ckmnews

പണിമുടക്കിലും പണിമുടക്കാതെ പാലം പണിക്കാര്‍


ചങ്ങരംകുളം:വിവിധ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമായെങ്കിലും എടപ്പാള്‍ മേല്‍പാല നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ പ്രവൃത്തികളില്‍ സജീവമായിരുന്നു.മാസങ്ങള്‍ക്ക് മുമ്പ് പണിതീര്‍ന്ന് പ്രവര്‍ത്തനം തുടങ്ങാനിരുന്ന മേല്‍പാല നിര്‍മാണപ്രവൃത്തി കോവിഡ് നിയന്ത്രണങ്ങളും പ്രതിസന്ധികളും വന്നതോടെ നിശ്ചലമാകുകയായിരുന്നു.പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അധികൃതര്‍ നിര്‍മാണപ്രവൃത്തികള്‍ക്ക് വേഗം കൂട്ടുകയായിരുന്നു.തൊഴിലാളികള്‍ കടുത്ത ചൂടിനെയും പ്രതിസന്ധികളെയും അവഗണിച്ച് വിശ്രമമില്ലാതെയാണ് ജോലിയില്‍ തുടരുന്നത്.നിര്‍മാണ പ്രവൃത്തിയില്‍ നിലവിലുള്ള വേഗതയും കാര്യക്ഷമതയും നേരത്തെ കാണിച്ചിരുന്നെങ്കില്‍ ഇതിനോടകം മേല്‍പാലം പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയുമായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു