26 April 2024 Friday

പാതയോരങ്ങളിൽ കൂട്ടിയിട്ട മരത്തടികളും മെറ്റലും വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു

ckmnews

പാതയോരങ്ങളിൽ കൂട്ടിയിട്ട മരത്തടികളും മെറ്റലും വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു


എടപ്പാൾ: പാതയോരങ്ങളിൽ കൂട്ടിയിട്ട മരത്തടികളും മെറ്റലും വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. എടപ്പാൾ പട്ടാമ്പി റോഡിൽ ശുകപുരത്ത് റോഡിനോട് ചേർത്ത് മുറിച്ചിട്ട മരത്തടികളും  ടൗണിൽ പൊന്നാനി റോഡിൽ കൂട്ടിയിട്ട  മെറ്റലുമാണ് വഴിയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നത്. മെറ്റൽ കൂന കാൽനടയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുമ്പോൾ പട്ടാമ്പി റോഡിൽ ശുകപുരത്തെ മരത്തടി കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരു പോലെയാണ് ഭീഷണിയുയർത്തുന്നത്. മെറ്റൽ ഫുട്പാത്തിൽ കിടക്കുന്നതിനാൽ ആളുകൾ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും മരത്തടികൾ ശ്രദ്ധയിൽ പെടുമ്പോൾ വാഹനയാത്രക്കാർ പെട്ടന്ന് വാഹനം തിരിക്കുന്നതുമാണ് അപകട ഭീതി പരത്തുന്നത്.