26 April 2024 Friday

ഒളിഞ്ഞിരുന്നുള്ള കളിയും ഇനി നടക്കില്ല , പരിശോധനക്ക് ആകാശ കേമറയുമായി ചങ്ങരംകുളം പോലീസും

ckmnews



ചങ്ങരംകുളം:പാടത്തും പൊന്തക്കാടുകളിലും ഒഴിഞ്ഞ പറമ്പുകളിലും തോടുകളിലും ഒളിഞ്ഞിരുന്നുള്ള കളിയും ഇനി മുതല്‍ ചങ്ങരംകുളം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടക്കില്ല.ഇത്തരക്കാരെ കുടുക്കാന്‍ പോലീസ് ആകാശ കേമറയുമായി ഇറങ്ങിയിരിക്കുന്നു.ലോക്ക് ഡൗണ്‍ ലംഘിച്ച് പല സ്ഥലത്തും ഒഴിഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചങ്ങരംകുളം പോലീസ് ആകാശ കേമറ നിരീക്ഷണം ശക്തമാക്കിയത്.പന്താവൂര്‍,ചേലക്കടവ്,സ്രായിക്കടവ്,എരുവപ്രക്കുന്ന് തുടങ്ങിയ മേഖലകളിലാണ് ചങ്ങരംകുളം എസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് പോലീസ് ആകാശ പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും   കേമറയില്‍ കുടുങ്ങുന്നവരെ തിരിച്ചറിയാനും കണ്ടെത്താനും പ്രത്യേക  സംവിധാനം ഒരുക്കിയതായും എസ്ഐ പറഞ്ഞു.തിരിച്ചറിയുന്നവര്‍ക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും എസ്ഐ പറഞ്ഞു.