27 April 2024 Saturday

ദേശീയ പണിമുടക്ക്:കെആർഎംയു ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ckmnews


എടപ്പാൾ:മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള രാജ്യത്തെ തൊഴിലാളികൾ അസാധാരണമായ സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ ബുധനാഴ്‌ച അർധരാത്രി മുതൽ നടക്കുന്ന പണിമുടക്ക് സമരത്തിന് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ തൊഴിലുടമയ്ക്ക് തൊഴിലാളികളെ വേണ്ടാതായോടെ മാധ്യമപ്രവർത്തകരായ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. ഓൺലൈൻ വീഡിയോയിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ ദയനീയമായി. സാധാരണനില എപ്പോൾ കൈവരിക്കാനാകും എന്ന ആകുലതയിലാണ് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള തൊഴിലാളി സമൂഹം. നിലവിലെ സാഹചര്യത്തിൽ പ്രതിരോധത്തിനും ചെറുത്തുനിൽപ്പിനുമായി തൊഴിലാളികളും കർഷകരും മറ്റ് അധ്വാനിക്കുന്ന എല്ലാ വിഭാഗങ്ങളും ഐക്യ പ്പെടേണ്ടത്  അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മാധ്യമപ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടന കെആർഎംയുവും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.