26 April 2024 Friday

പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

പ്ലാസ്മ ഡൊണേഷൻ ക്യാമ്പ്  സംഘടിപ്പിച്ചു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ നിന്നും കോവിഡ് മുക്തി നേടിയവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ  പ്ലാസ്മാ ദാന ക്യാമ്പ്  സംഘടിപ്പിച്ചു.  കോവിഡ് രോഗം ബാധിച്ച് ഏറെ അവശനിലയിലായവരെ ചികിത്സിക്കുന്നതിനാണ് കോവിഡ് മുക്തി നേടിയവരിൽ നിന്നും പ്ലാസ്മ സ്വീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് തൃക്കണാപുരം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്.

.പ്ലാസ്മാ ദാന ക്യാമ്പ് കുറ്റിപ്പുറം സി. ഐ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂർണ്ണമായ പിന്തുണയും കൂട്ടായ്മക്ക് നൽകി. സി ഐ, കുറ്റിപ്പുറം,പൊന്നാനി, പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുകളിലെ 9 ഓഫീസർമാരും ക്യാമ്പിൽ പ്ളാസ്മ നൽകി.

ഡി.എഫ്.എൽ.ടി.സി കൂട്ടായ്മ സെക്രട്ടറി ജാബിർ ഉനൈസ് കൊടക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൂട്ടായ്മയുടെ ട്രഷറർ മനാഫ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ ഡോ: മേരി മുഖ്യാതിഥിയായിരുന്നു.പ്ലാസ്മാ ദാനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഡോ: മേരി ചടങ്ങിൽ വിശദീകരിച്ചു. CFLTC CO ORDINATOR 

DR അഫ്സല്‍ 

DR അമീന,റാഫി പൊന്നാനി, ഖാസിം വാടി,അലി ഐലക്കാട്, നിസാർ എടപ്പാൾ,ഷഫീഖ് പൊന്നാനി എന്നിവർ പ്രസംഗിച്ചു 

.50 ഓളം പേരാണ് പ്ലാസ്മാ ദാനം നടത്തിയത്.ഇവരിൽ നിന്നും ശേഖരിച്ച രക്തത്തിൽ നിന്നും പ്ലാസ്മ ശേഖരിച്ച ശേഷം രക്തം ബ്ലഡ് ബാങ്കിൽ നിന്നും രോഗികൾക്ക് നൽകും.