26 April 2024 Friday

ആരോഗ്യ പ്രവർത്തകരെ തവനൂരിൽ നാഷണൽ ഹ്യൂമൺ റൈറ്റസ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

ckmnews

ആരോഗ്യ പ്രവർത്തകരെ തവനൂരിൽ നാഷണൽ ഹ്യൂമൺ റൈറ്റസ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു


എടപ്പാൾ: കോവിഡ് പ്രതിരോധ പൊതുജനാരോഗ്യ വിഭാഗം ആരോഗ്യ പ്രവർത്തകരെ തവനൂരിൽ നാഷണൽ ഹ്യൂമൺ റൈറ്റസ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ഫോറം ആദരിച്ചു. മിനി പമ്പയിൽ സംഘടിപ്പിച്ച പരിപാടിയിൽ കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശശീന്ദ്രൻ മേലേതിൽ ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരം നൽകി. ഹ്യുമൺ റൈറ്റ്സ് ദേശീയ കോർഡിനേറ്റർ ശരവണൻ എടപ്പാൾ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറിമാരായ ഇ വി.അശോകൻ, സർഫുദ്ധീൻ കൊട്ടിലിൽ, ബഷീർ അണ്ണക്കംമ്പാട്, അഡീഷണൽ സബ് ഇൻസ്പെക്ടർ  വാസുണ്ണി .എം വി, രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.