26 April 2024 Friday

എടപ്പാളില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൈവരിയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

*നിയന്ത്രണം നഷ്ടപ്പെട്ട കാർ കൈവരിയിൽ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്*


എടപ്പാൾ: കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ

എടപ്പാളിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലെ കൈവരിയിൽ ഇടിച്ചു.ശനിയാഴ്ച കാലത്ത് എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ പെരുമ്പറമ്പ് സ്വദേശികളായ  രണ്ടുപേർക്ക് നിസാര പരിക്ക്. എടപ്പാൾ തൃശൂർ റോഡിൽ ദാറുൽ ഹിദായയ്ക്ക് മീപത്തായിരുന്നു അപകടം.

 മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കൈവരികിലിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.