26 April 2024 Friday

റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് - റാഫ്

ckmnews

റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് - റാഫ് 


എടപ്പാൾ:റോഡപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റാഫ് പൊന്നാനി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ചു. നവംബർ 15ന് റാഫ് സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശാനുസരണം മലപ്പുറം ജില്ലയിലെ പ്രധാന ടൗണുകളിൽ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംഘടിപ്പിച്ച ദിനാചരണം നടുവട്ടത്തും വട്ടംകുളത്തും റാഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഇടവേള റാഫി ഉദ്ഘാടനം ചെയ്തു. റാഫ് പൊന്നാനി മേഖലാ പ്രസിഡൻ്റ് ബാലൻ പുളിക്കൽ അധ്യക്ഷനായിരുന്നു. മേഖല ജനറൽ സെക്രട്ടറി ബിനേഷ് ശ്രീധർ മുഖ്യ പ്രഭാഷണം നടത്തി. ടി.പി. മുത്തു, പി. മധു, ബാബു വട്ടംകുളം, ഫക്രുദ്ദീൻ എന്നിവർ പങ്കെടുത്തു. ഉബൈദ് നെല്ലിശ്ശേരി സ്വാഗതവും ബഷീർ കോലൊളമ്പ് നന്ദിയും പറഞ്ഞു.