27 April 2024 Saturday

ലിയ ഫാത്തിമയ്ക്ക് അഭിനന്ദന പ്രവാഹം

ckmnews

ലിയ ഫാത്തിമയ്ക്ക് അഭിനന്ദന പ്രവാഹം


എടപ്പാൾ: വിദ്യാഭ്യാസ വകുപ്പിൻ്റെ അക്ഷരവൃക്ഷം പദ്ധതിയിൽ സർഗരചന നടത്തി ശ്രദ്ധേയയായ ലിയ ഫാത്തിമയ്ക്ക് അഭിനന്ദന പ്രവാഹം. വിവിധ മേഖലകളിലെ പ്രമുഖരും അധ്യാപകരും ഉൾപ്പടെ ധാരാളം അക്ഷര സ്നേഹികളാണ് ഈ കൊച്ചു എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ അറീയിച്ച് സന്തോഷം പങ്കുവെക്കുന്നത്.

സംസ്ഥാന സർക്കാറിനു കീഴിലുള്ള എസ് സി ഇ ആർ ടി പ്രസിദ്ദീകരിച്ച 'അക്ഷരവൃക്ഷം' പ്രത്യേക പതിപ്പിലാണ് പൊന്നാനി എ വി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥിനിയായ ലിയ ഫാത്തിമയുടെ രചന ആദ്യ ലേഖനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച പത്രവാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുന്നത്. മത, സാമൂഹ്യ, രാഷ്ടീയ സംഘടനാ നേതാക്കളും സാഹിത്യ പ്രവർത്തകരും ടെലിഫോണിൽ ബന്ധപ്പെട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും ലിയ ഫാത്തിമയ്ക്ക് അനുമോദനങ്ങൾ നേർന്നു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,

കഥാകൃത്ത് പി സുരേന്ദ്രൻ,

സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് കാസിം കോയ പൊന്നാനി, മദ്രസാ ക്ഷേമനിധി ബോർഡംഗം സിദ്ദിഖ് മൗലവി അയിലക്കാട്, കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ തുടങ്ങിയവർ വിദ്യാർഥിയെ വിളിച്ചു അഭിനന്ദിച്ചു. അധ്യാപക ദമ്പതികളുടെ മകൾ കൂടിയായ ലിയ ഫാത്തിമയ്ക്ക് മാതാപിതാക്കളുടെ സഹപ്രവർത്തകരും ആശംസകൾ അറിയിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ട്.

നടുവട്ടം 'നന്മ പബ്ലിക് സർവീസ് സെൻറർ ' ഭാരവാഹികൾ കഴിഞ്ഞ ദിവസം വീട്ടിലെത്തി സമ്മാനം കൈമാറി. 'നന്മ' സാരഥികളായ സിവി അബ്ദുൽ ഖാദർ ഹാജി, വി കെ അലി ഹാജി, വാരിയത്ത് മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമണ് ബിയ്യം സെൻ്ററിലുളള വീട്ടിലെത്തി ലിയ ഫാത്തിമയ്ക്ക് ഉപഹാരം നൽകിയത്. ടി ഇസ്മാഈൽ, സി വി ഹംസത്തലി, റഫീഖ് നടുവട്ടം തുടങ്ങിയവർ സംബന്ധിച്ചു.