26 April 2024 Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി സ്പീക്കറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും

ckmnews



ചങ്ങരംകുളം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കി സ്പീക്കറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മാതൃകയായി.കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നത്. നേരത്തെ

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന് പുറകെയാണ് ചങ്ങരംകുളം ആലംകോട് സ്വദേശി പി വിജയന്‍ അക്കമുള്ള മുഴുവന്‍ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളും ഒരു മാസത്തെ ശമ്പളം  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചത്.