09 May 2024 Thursday

ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍

ckmnews

ജീവനക്കാരോട് അവരുടെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടു. ലോകമെമ്ബാടുമുള്ള അയ്യായിരത്തോളം ജീവനക്കാരുള്ള കമ്ബനി കൊറോണ വൈറസ്, കോവിഡ് -19 പേടി കാരണം ആണ് ഈ പ്രഖ്യാപനം നടത്തിയത്.ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, ജീവനക്കാരെയും പങ്കാളികളെയും സുരക്ഷിതമായി സംരക്ഷിക്കാന്‍ മുന്‍കരുതല്‍ എടുക്കാന്‍ കമ്ബനി ആഗ്രഹിക്കുന്നു. കമ്ബനി അംഗങ്ങളോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യം യാത്ര തടയുക, അണുബാധയുടെ വളര്‍ച്ച നിയന്ത്രിക്കുക എന്നിവയാണ്.

ട്വിറ്ററിന്റെ മാനവവിഭവശേഷി മേധാവി ജെന്നിഫര്‍ ക്രിസ്റ്റി അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ ഇങ്ങനെ എഴുതി: 'COVID-19 കൊറോണ വൈറസ് നമുക്കും നമുക്കും ചുറ്റുമുള്ള ലോകത്തിനും പകരാനുള്ള സാധ്യത കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.വിദൂര പങ്കാളിത്തത്തിനായി ആന്തരിക മീറ്റിംഗുകള്‍, എല്ലാ മറ്റ് പ്രധാന ജോലികളും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുന്നു.'