26 April 2024 Friday

സഹപ്രവർത്തകർക്ക് കൈത്താങ്ങായി കെ എസ് ആർ ടി ഇ എ (CITU)

ckmnews

*സഹപ്രവർത്തകർക്ക് കൈത്താങ്ങായി കെ എസ് ആർ ടി ഇ എ (CITU)*


എടപ്പാൾ: കെ എസ് ആർ ടി ഇ എ (സി ഐ ടി യു )

അഴിക്കോടൻ രാഘവൻ്റെ നാമദേയത്തിൽ തുടങ്ങിയ "സ്പർശം സ്വാന്തനം " പദ്ധതിയിൽ

സഹായം കൈമാറി. എടപ്പാൾ  കെ എസ് ആർ ടി സി റീജിയിണൽ വർക്ക്ഷോപ്പിലെ മെക്കാനിക് രാജീവ് ഒ ജി യുടെ മാതാവ് കുട്ടാലുങ്ങൽ രാജീവ് ഭവനിൽ ഉഷയുടെ ചികിത്സക്കായാണ് തുക കൈമാറിയത്. ചടങ്ങിൽ സി പി ഐ എം കൂട്ടാലുങ്ങൽ ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, കെ എസ് ആർ ടി ഇ എ ഭാരവാഹികളായ രതീഷ് കുമാർ, രൂപേഷ്, സന്തോഷ്,പത്മനാഭൻ എന്നിവർ സംബന്ധിച്ചു.

കെ എസ് ആർ ടി എ (CITU)  തൊഴിലാളിയുടെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തി പദ്ധതിയാണ് സ്പർശം സ്വാന്തനം.