26 April 2024 Friday

കോവിഡ് കാലത്തും കര്‍മ്മനിരതരായി മോഡേണ്‍ സ്കൂളിലെ സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ്

ckmnews

കോവിഡ് കാലത്തും കര്‍മ്മനിരതരായി  മോഡേണ്‍ സ്കൂളിലെ സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ്


എടപ്പാൾ:കോവിഡ്  കാലത്തും ഉത്തരവാദിത്തബോധം മറക്കാതെ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ.പഠനം ഓൺലൈനിലും വാട്സ്ആപ്പിലും ഒതു ങ്ങുമ്പോഴും കർമ്മനിരതരായി രിക്കുകയാണ് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റ് അംഗങ്ങൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെ സ്ഥാപക ദിനമായ നവംബർ 7 നോടനുബന്ധിച്ച് രാജപുരസ്കാർ കുട്ടികൾ നിർമ്മിച്ച എണ്ണൂറോളം മാസ്ക്കുകൾ ആണ് പ്രിൻസിപ്പാൾ എ.വി സുഭാഷ് വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാറക്കലിന്  കൈമാറിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വെച്ച് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രേഖ,  സിബി എന്നിവരും വട്ടംകുളം പഞ്ചായത്ത് വാർഡ് മെമ്പർ കുമാരനും സംസാരിച്ചു. ക്രസന്റ് എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഹസൻ മൗലവി, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് ,സദർ കുഞ്ഞുമുഹമ്മദ്, അക്കൗണ്ട്സ് ഹെഡ് അരുൺ കാരാട്ട്, എച്ച് ഒ ഡി മാരായ പ്രിയങ്ക, സ്മിത,സ്കൗട്ട് മാസ്റ്റർ രാജി,  ഗൈഡ് ക്യാപ്റ്റൻ ഇന്ദു എന്നിവർ പങ്കെടുത്തു.കോവിഡ്  മഹാമാരിയെ തുരത്താനുള്ള പ്രവർത്തനത്തിൽ ആത്മാർഥമായി പങ്കെടുത്ത അംഗങ്ങളെ ശ്രീജ പാറയ്ക്കൽ അഭിനന്ദിച്ചു.