26 April 2024 Friday

ബിജെപി ഉപാധ്യാക്ഷന്‍ എപി അബ്ദുക്കുട്ടിയെ അക്രമിച്ച സംഭവം വെളിയംകോട് സ്വദേശി പിടിയില്‍

ckmnews

ബിജെപി ഉപാധ്യാക്ഷന്‍ എപി അബ്ദുക്കുട്ടിയെ അക്രമിച്ച സംഭവം


വെളിയംകോട് സ്വദേശി പിടിയില്‍


പൊന്നാനി:ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിലെ പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.വെളിയംകോട് സ്വദേശി താറാമുട അഹമ്മദുണ്ണിയുടെ മകന്‍ അഫ്സൽ(36)നെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം തിരുവന്തപുരത്ത് നിന്ന് കാറില്‍ വരികയായിരുന്ന അബ്ദുള്ളക്കുട്ടി ചായകുടിക്കാനായി വെളിയംകോട് ഹോട്ടലിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ കയ്യേറ്റം ചെയ്യുകയും പിന്നീട് കാറിന് കല്ലെറിയുകയും ചെയ്തതെന്നാണ് പരാതി.