27 April 2024 Saturday

മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റേജ് കം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

ckmnews

മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റേജ് കം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ 2019 - 20 വാർഷിക പദ്ധതി പ്രകാരം മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സ്റ്റേജ് കം ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എം.ബി.ഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി.അബ്ദുൾ കരീം അധ്യക്ഷനായി.മുഖ്യാതിഥിയായി പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡൻറ് പി.എം.ആറ്റുണ്ണിതങ്ങള്‍പങ്കെടുത്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കോമളം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അനിതാ ദിനേശൻ,ദിവ്യ,പ്രധാനദ്ധ്യാപിക എം.രാധ, കരുണാകരൻ സി. ,പ്രേമദാസൻ പി.സി. എ. ഇ .ജയദേവൻ, കുഞ്ഞുമുഹമ്മദ്.വി.വി.എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് അംഗത്തെ ആദരിക്കൽ ചടങ്ങും നടന്നു.പി ടി എ പ്രസിഡൻറ് കെ.കെ.ലക്ഷ്മണൻ സ്വാഗതവും പ്രിൻസിപ്പാൾ കെ. ബീന നന്ദിയും പറഞ്ഞു.