30 April 2024 Tuesday

പ്രധാനമന്ത്രിയുടെ സന്ദർശനം; തിങ്കളാഴ്ച കുന്നംകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം

ckmnews

പ്രധാനമന്ത്രിയുടെ സന്ദർശനം; തിങ്കളാഴ്ച കുന്നംകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം  


കുന്നംകുളം:പ്രധാനമന്ത്രിയുടെ കുന്നംകുളം സന്ദർശനത്തിന്റെ ഭാഗമായി കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് തിങ്കളാഴ്ച ഏർപ്പെടുത്തുന്നത്.രാവിലെ 6 മുതൽ അനുമതിയില്ലാത്ത ഒരു വണ്ടികളും  കുന്നംകുളത്തേക്ക് പ്രവേശിപ്പിക്കില്ല.ഏപ്രില്‍ 14 ന് കാലത്ത് 6.00 മുതല്‍ ഉച്ചയ്ക്ക് 1.00 മണിവരേയും സന്ദര്‍ശന ദിവസമായ ഏപ്രില്‍ 15 ന് കാലത്ത് 6.00 മണിമുതല്‍ വൈകീട്ട് വരേയും കുന്നംകുളത്ത് കർശനക നിയന്ത്രണമുണ്ടായിരിക്കും.


തൃശൂരില്‍ നിന്നും ഗുരുവായൂര്‍ ചാവക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കേച്ചേരി,ആളൂര്‍, മറ്റം, നമ്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുക്കര,പോള്‍മാസ്റ്റര്‍ പടി, പാല ബസ്സാര്‍, ബ്രഹ്‌മംകുളം,ചൊവ്വല്ലൂര്‍പടി തിരിവ് വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും പോകേണ്ടതാണ്.ഗുരുവായൂരില്‍ നിന്നും ചാവക്കാടുനിന്നും തൃശൂരിലേക്കു പോകേണ്ട വാഹനങ്ങള്‍ പഞ്ചാരമുക്ക്,മാമബസ്സാര്‍, പാവറട്ടി ജംഗഷന്‍,പാങ്ങ്,പെരുവല്ലൂര്‍, പറപ്പൂര്‍, അമല ആശുപത്രി,പോള്‍മാസറ്റര്‍ പടി,പാവറട്ടി,പറപ്പൂര്‍, ചിറ്റിലപ്പള്ളി, അമല നഗര്‍ വഴി പോകണ്ടതാണ്.


തൃശൂരില്‍ നിന്നും കോഴിക്കോട്/പാലക്കാട് പോകേണ്ട വാഹനങ്ങള്‍ കേച്ചേരി, വടക്കാഞ്ചരി റോഡ് വഴി തലക്കോട്ടുക്കര, തണ്ടിലം, പാത്രമംഗലം, പാഴിയോട്ടുമുറി ജംഗ്ഷന്‍,വെള്ളറക്കാട്, പന്നിത്തടം,അക്കിക്കാവ് സിഗ്‌നല്‍, പെരുമ്പിലാവ് വഴി പോകേണ്ടതാണ്.കോഴിക്കോടു നിന്നും തൃശൂര്‍/പാലക്കാട് പോകേണ്ട വാഹനങ്ങള്‍ പെരുമ്പിലാവ്,അക്കിക്കാവ് സിഗ്‌നല്‍,പന്നിത്തടം, വെള്ളറക്കാട്, പഴിയോട്ടുമുറി ജംഗ്ഷന്‍, പാത്രമംഗലം, തണ്ടിലം,തലക്കോട്ടുക്കര,വിദ്യഎന്‍ജിനീയറിങ്ങ് കോളേജ്, കൈപറമ്പ് വഴി പോകേണ്ടതാണ്


ഗുരുവായൂരില്‍ നിന്നും കോഴിക്കാട്/പാലക്കാട് പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍, മമ്മിയൂര്‍, കോട്ടപ്പടി ഗേള്‍സ് സ്‌കൂള്‍, ചിറ്റഞ്ഞൂര്‍, ചെറുവത്താനി റോഡ് ജംഗ്ഷന്‍, ചെറുവത്താനി, വട്ടംപാടം, പെങ്ങാമുക്ക്, ചിറക്കല്‍, പഴഞ്ഞികപ്പേള, പഴഞ്ഞി സ്‌കൂള്‍ ഗ്രൌണ്ട്, അയിനൂര്‍, കരിക്കാട്, അക്കിക്കാവ് സെന്റര്‍ വഴി പോകേണ്ടതാണ്.കോഴിക്കോട്/പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വഹനങ്ങള്‍ അക്കിക്കാവ് സെന്റര്‍, കരിക്കാട്, അയിനൂര്‍, പഴഞ്ഞി സ്‌കൂള്‍ ഗ്രൌണ്ട്, ജറുസലേം, ചിറക്കല്‍,പെങ്ങാമുക്ക്, വട്ടംപാടം,ചെറുവത്താനി, ചെറുവത്താനി റോഡ്ജംഗ്ഷന്‍, ചിറ്റഞ്ഞൂര്‍, ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടപ്പടി, മമ്മയൂര്‍ വഴി പോകേണ്ടതാണ്.


കുന്നംകുളം ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് തിരിച്ചുപോകേണ്ടതായ പ്രൈവറ്റ് ബസ്സുകള്‍ കുന്നംകുളം ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ പകരം ഹാള്‍ട്ട് ചെയ്ത് തിരിച്ചു പോകേണ്ട സ്ഥലങ്ങള്‍ താഴെ പറയുന്നു.


തൃശൂരില്‍ നിന്നും കുന്നംകുളത്തേക്കു പോകേണ്ട ബസ്സുകള്‍ കേച്ചേരി ബസ് സ്റ്റാന്റിലും ചാവക്കാട് നിന്നും കുന്നംകുളത്തേക്ക് പോകേണ്ട ബസ്സുകള്‍ മമ്മിയൂര്‍ കോട്ടപ്പടി വഴി ഗേള്‍സ് സ്‌കൂള്‍ പരിസരത്തും പുത്തന്‍പള്ളിയില്‍ നിന്നും കുന്നംകുളത്തേക്ക് വരുന്ന ബസ്സുകള്‍ പുത്തന്‍പള്ളി ആല്‍ത്തറ വടക്കേക്കാട് വഴി അഞ്ഞൂരിലും വടക്കാഞ്ചേരിയില്‍ നിന്നും കുന്നംകുളത്തേക്ക് പോകുന്ന ബസ്സുകള്‍ എരുമപ്പെട്ടി വഴി പന്നിത്തടം എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് ഹാള്‍ട്ട് ചെയ്ത് തിരിച്ചുപോകേണ്ടതാണ്.


പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട സ്ഥലങ്ങള്‍ താഴെ പറയും പ്രകാരമാണ്.


കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചെറുവത്താനി ഗ്രൗണ്ടിനു എതിര്‍വശത്തും , പാറേംപാടം ഗ്രൌണ്ടിലും, പാര്‍ക്ക് റെസിഡന്‍സി ബാര്‍ , ചൊവ്വന്നൂര്‍ റോഡ് ഇടതുവശത്തുള്ള പാടം എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

വടക്കാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ലോട്ടസ് പാലസ്, മലങ്കര നേഴ്‌സിങ്ങ് സ്‌കൂള്‍ ഗ്രൌണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സീനിയര്‍ ഗ്രൌണ്ട്, മലങ്കര നേഴ്‌സിങ്ങ് സ്‌കൂള്‍ ഗ്രൌണ്ട്,എന്നിവിടങ്ങളിലും

ഗുരുവായൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്റിനു സമീപം, ഗേള്‍സ് ഹൈസ്‌കൂളിനു സമീപമുള്ള ഗ്രൌണ്ട്, ഐഒസി പമ്പിനു എതിര്‍ വശത്തുള്ള ഗ്രൌണ്ട്, എച്.പി പമ്പിനു എതിര്‍വശത്തുള്ള ഗ്രൌണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.