09 May 2024 Thursday

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്ന പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ


കുന്നംകുളം:യുവാക്കൾക്ക് നേരെ ആക്രമണം നടത്തിയതുൾപ്പെടെയുള്ള കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ സ്വദേശി എസ്റ്റേറ്റ് പടി വീട്ടിൽ ചിന്നരാസ് എന്ന ചിന്നനെയായാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ,പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസിസംഘം അറസ്റ്റ് ചെയ്തത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ പ്രതി യുവാക്കൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതി ജാമ്യം എടുക്കുകയും പിന്നീട് കേസിന് ഹാജരാകാതെ മുങ്ങി നടക്കുകയുമായിരുന്നു.പ്രതി ഹാജരാകാതിരുന്നതോടെ പ്രതിക്കെതിരെ കുന്നംകുളം കോടതി വാറണ്ട് പുറപ്പെടുവിച്ചു.തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.