09 May 2024 Thursday

ഫെയ്സ് ബുക്കില്‍ ഇവിഎം മിഷീന് എതിരെ പോസ്റ്റിട്ട ചങ്ങരംകുളം സ്വദേശിക്കെതിരെ കേസെടുത്തു

ckmnews

ഫെയ്സ് ബുക്കില്‍ ഇവിഎം മിഷീന് എതിരെ പോസ്റ്റിട്ട ചങ്ങരംകുളം സ്വദേശിക്കെതിരെ കേസെടുത്തു


ചങ്ങരംകുളം:ഫെയ്സ് ബുക്കില്‍ ഇവിഎം മിഷീന് എതിരെ പോസ്റ്റിട്ട ചങ്ങരംകുളം സ്വദേശിക്കെതിരെ കേസെടുത്തു.ചങ്ങരംകുളം പള്ളിക്കര സ്വദേശി മുസ്തഫക്ക് എതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റ് ധാരണ പരത്തുന്ന രീതിയില്‍ വിദ്വേഷ പോസ്റ്റിട്ടെന്ന പരാതിയിലാണ് ഐടി ആക്റ്റ് പ്രകാരം കേസെടുത്തത്.ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ ഇടുന്നവരെ നിരീക്ഷിക്കാന്‍ കേരള പോലീസിന്റെ സൈബര്‍ വിഭാഗം നിരീക്ഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു