09 May 2024 Thursday

കേച്ചേരി പറപ്പൂക്കാവ് പൂരത്തിനിടെ ആനപ്പാപ്പന്മാർ തമ്മിൽ സംഘർഷം; പ്രതി റിമാൻഡിൽ

ckmnews

കേച്ചേരി പറപ്പൂക്കാവ് പൂരത്തിനിടെ ആനപ്പാപ്പന്മാർ തമ്മിൽ സംഘർഷം; പ്രതി റിമാൻഡിൽ 

 

കുന്നംകുളം: കേച്ചേരി പറപ്പൂക്കാവിൽ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാൻ തിരുവല്ല കവിയൂർ സ്വദേശി തുമ്പുങ്കൽ മലയിൽ വീട്ടിൽ 32 വയസ്സുള്ള അയ്യപ്പദാസിനെയാണ് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്.ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ്  പരിക്കേറ്റത്.ശനിയാഴ്ച രാത്രി 8:30യോടെയായിരുന്നു സംഭവം. പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും പ്രതികളായ പാപ്പാന്മാർ ചേർന്ന് ബിജിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു വെന്ന് പറയുന്നു.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജിയെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.