09 May 2024 Thursday

കാര്‍ഷിക മേഖലയില്‍ വിപ്ളവം തീര്‍ത്ത് എറവറാംകുന്ന് പൈതൃക കർഷക സംഘം

ckmnews

കാര്‍ഷിക മേഖലയില്‍ വിപ്ളവം തീര്‍ത്ത് എറവറാംകുന്ന്  പൈതൃക കർഷക സംഘം 


എടപ്പാൾ: കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ചങ്ങരംകുളത്തെ ഒരു കൂട്ടം യുവാക്കൾ.പതിറ്റാണ്ടുകളായി തരിശ്ശായി കിടന്ന 30 ഏക്കറോളം വയലില്‍ പൊന്നു വിളയിച്ചാണ് പ്രദേശത്തെ ഏതാനും യുവാക്കള്‍ കാര്‍ഷിക രംഗത്തേക്ക് ചുവട് വെക്കുന്നത്.പിന്നീടിങ്ങോട്ട് കാര്‍ഷിക മേഖലയില്‍ ഇവര്‍ നടത്താത്ത പരീക്ഷണങ്ങളില്ല.ഓരോ സീസണിലും  അനുയോജ്യമായ പച്ചക്കറികൾ കൃഷി ചെയ്താണ് ഇവർ സമൂഹത്തിന് തന്നെ മാതൃക കാണിക്കുന്നത്.ഓരോ വര്‍ഷവും വിത്യസ്ഥമായ പരീക്ഷണങ്ങളാണ് ഇവര്‍ നടത്തി വരുന്നത്.പരീക്ഷണങ്ങള്‍ വിജയം കാണുന്നതോടെ വാണിജ്യാടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.നെൽകൃഷി കൊയ്ത് കഴിയുന്നതോടെ വേനൽക്കാലത്ത് നടത്തുന്ന തണ്ണിമത്തനും ഇറാനി മത്തനും ഷമാമും ഇത്തരത്തില്‍ പരീക്ഷണങ്ങളില്‍ നിന്ന്  തുടങ്ങിയതാണ്.ഇന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത്  ഈ രംഗത്ത് മികച്ച വിളവെടുപ്പ് നടത്തുകയാണ് ഈ യുവ കൂട്ടായ്മ.കൂടാതെ പച്ചക്കറി ഇനങ്ങളായ വഴുതനും വെണ്ടയും  മത്തനും തക്കാളിയും പയറും പച്ചമുളകും കക്കരിക്കയും വെള്ളരിയും കൃഷിയിനങ്ങളില്‍ കൂട്ടായുണ്ട്.ഇഞ്ചിയും,മഞ്ഞളും ചേമ്പും ചേനയും എല്ലാം ഇവരുടെ പരീക്ഷണ ഇനങ്ങളാണ്.കഴിഞ്ഞ വര്‍ഷം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച മത്സ്യ കൃഷിയിലും വലിയ വിളവെടുപ്പാണ് നടത്തിയത്.ഇതോടെ വലിയ കുളം നിർമ്മിച്ച് വിപുലമായ രീതിയില്‍ മത്സ്യ കൃഷിയും ഉഇവര്‍ നടത്തിവരുന്നുണ്ട്.പച്ചക്കറികള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് തടയുന്നതിനും ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനും ആധുനിക രീതിയിലുള്ള  സംവിധാനങ്ങള്‍ ഇവര്‍ തോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്.കൃഷിയിടത്തില്‍ ഭംഗി പരത്തി ഇടവിട്ട് സൂര്യകാന്തിയും നട്ട് ഇവര്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സൂര്യകാന്തി വിപുലമായി കൃഷി ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് യുവ കര്‍ഷകര്‍.കൃഷി ചെയ്ത വിളവ് വിൽപ്പന നടത്താനായി വിപണന കേന്ദ്രവും തെട്ടടുത്ത് തന്നെ തയ്യാറാക്കിയിട്ടുണ്ട്.  കൃഷിഭവനും ഉദ്യാഗസ്ഥരും തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളും നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ജനപ്രതിനിധികളും മികച്ച പിന്തുണയേകി രംഗത്തുള്ളതാണ് ഇവരുടെ വിജയ രഹസ്യം.പ്രദേശത്ത് കാര്‍ഷിരംഗത്ത് വലിയ ഉണര്‍വ്വ് സമ്മാനിക്കാനും ഈ യുവകര്‍ഷക കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.