09 May 2024 Thursday

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവം അപകടം വരുത്തി നിർത്താതെ പോയതെന്ന് സംശയിക്കുന്ന വാഹനം പോലീസ് കണ്ടെത്തി

ckmnews



ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവത്തിൽ അപകടം വരുത്തി നിർത്താതെ പോയതെന്ന് സംശയിക്കുന്ന വാഹനം  പോലീസ് കണ്ടെത്തി.മണ്ണാർക്കാട്  സ്വദേശി ഓടിച്ച മിനി പാർസർ ലോറിയാണ് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയത്.ചങ്ങരംകുളം തൃശ്ശൂർ റോഡിൽ ശനിയാഴ്ച  രാത്രി എട്ടരയോടെയാണ് അപകടം.കോക്കൂർ സ്വദേശി കൊഴിശ്ശംങ്ങാട്ട് ഗോവിന്ദൻകുട്ടി ആണ് അപകടത്തിൽ മരിച്ചത്. ചങ്ങരംകുളത്ത് നിന്ന് കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോയിരുന്ന ഗോവിന്ദൻകുട്ടി സഞ്ചരിച്ച ബൈക്കിൽ മിനി പാർസൽ ലോറി തട്ടി നിർത്താതെ പോകുകയായിരുന്നു.ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് റോഡിൽ പരിക്കേറ്റ് കിടന്ന ഗോവിന്ദൻകുട്ടിയെ ചങ്ങരംകുളത്തെ സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ദൃസാക്ഷികൾ ഇല്ലാതിരുന്ന അപകടത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല.ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച നിർണ്ണായക സിസിടിവി ദൃശ്യമാണ് അന്വേഷണത്തിന് സഹായകമായത്.തുടർന്ന് ചങ്ങരംകുളം പോലീസ് സംസ്ഥാന പാതയോരത്തെ നിരവധി സിസിടിവി കേമറകൾ പരിശോധിച്ചാണ് അപകടം വരുത്തിയതെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തിയത്.വാഹനവും വാഹനം ഓടിച്ച ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വാഹനങ്ങൾ ഫോറൻസിക് വിഭാഗം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.