09 May 2024 Thursday

കുന്നംകുളം അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിൽ ആര്യകലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു

ckmnews

കുന്നംകുളം അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിൽ ആര്യകലാക്ഷേത്രയുടെ  ആഭിമുഖ്യത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു


കുന്നംകുളം:അകതിയൂർ കലശമല ആര്യലോക് ആശ്രമത്തിൽ ആര്യകലാക്ഷേത്രയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകനാടക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കുന്നംകുളം മുൻ നഗരസഭ ചെയർമാൻ പി.ജി. ജയപ്രകാശ്  നിർവ്വഹിച്ചു.സാമൂഹ്യസാംസ്കാരിക നാടക പ്രവർത്തകനായ നാരായണൻ ആത്രപുള്ളി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ശശി കളരിയേൽ ഈവർഷത്തെ നാടക ദിന സന്ദേശം വായിച്ചു."ഭാരതീയ നാടക സങ്കൽപ്പം" എന്ന വിഷയത്തിൽ ടി.വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി.ചടങ്ങിൽ നാടക കലാകാരൻമാരായ ടി.വി. ബാലകൃഷ്ണൻ, നാരായണണൻ ആത്രപുള്ളി , ജയൻ അരികന്നിയൂർ, ബാബു വൈലത്തൂർ, സുനിൽ ചന്ദ്രൻ, ഗോപിനാഥ് പാലഞ്ചേരി ,സുജരാജേഷ്, കർഷകശ്രീ അവാർഡ് ജേതാവ് ലളിത വിജയസേനൻ കൊങ്ങണൂർ തുടങ്ങിയവരെ ആദരിച്ചു.ആര്യനാമിക, മോഹനൻ പെരുമ്പിലാവ്, ബിന്ദു ഭാസുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.സുനിൽ ചന്ദ്രൻ അവതരിപ്പിച്ച "കടലാഴം " ഗോപിനാഥ് പാലഞ്ചേരി അവതരിപ്പിച്ച " മരണമൊഴി"എന്നിങ്ങനെ രണ്ട് ഏകപാത്ര നാടകങ്ങൾ അരങ്ങേറി.