09 May 2024 Thursday

എടപ്പാൾ പെരുമ്പറമ്പിൽ വീട് കുത്തി തുറന്ന് കവർച്ച നാല് പവൻ സ്വർണ്ണം കവർന്നു 'പൊന്നാനി പോലീസ് അന്വേഷണം തുടങ്ങി

ckmnews

എടപ്പാൾ പെരുമ്പറമ്പിൽ വീട് കുത്തി തുറന്ന് കവർച്ച


നാല് പവൻ സ്വർണ്ണം കവർന്നു 'പൊന്നാനി പോലീസ് അന്വേഷണം തുടങ്ങി


എടപ്പാൾ:പെരുമ്പറമ്പിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് നാല് പവൻ സ്വർണ്ണം കവർന്നു.പെരുമ്പറമ്പ് രജ്ഞിത്തിന്റെ  ഗോവിന്ദ ഭവനിലാണ് സംഭവം.വീട്ടുകാൽ ബന്ധു വീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയതായിരുന്നു.വീട്ടുകാരുടെ നിർദേശപ്രകാരം തൊട്ടടുത്ത വീട്ടുകാർ രാത്രിയിൽ ലൈറ്റ് ഇട്ട് വച്ചിരുന്നു. പുലർച്ച ലൈറ്റ് ഓഫ് ചെയ്ത് പോയപ്പോൾ ലൈറ്റ് ഓഫ് ചെയ്തത് കണ്ടതോടെ വീട്ടുകാരോട് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തിരിച്ച് എത്തിയിട്ടില്ലന്ന് അറിഞ്ഞത്. തുടർന്ന് വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് വീട് കുത്തി തുറന്നിരിക്കുന്നത് കാണുന്നത്. വീട്ടുകാരെ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ  നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.