09 May 2024 Thursday

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ കോക്കൂര്‍ സ്വദേശി മരിച്ച സംഭവം ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.സിസികേമറകള്‍ പരിശോധിക്കുന്നു

ckmnews

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ കോക്കൂര്‍ സ്വദേശി മരിച്ച സംഭവം


ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.സിസികേമറകള്‍ പരിശോധിക്കുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ കോക്കൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.കോക്കൂര്‍ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഗോവിന്ദന്‍കുട്ടിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ ആണ് അപകടം നടന്നത്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സ്കൂട്ടിയില്‍ നിന്ന് തലയിടിച്ച് റോഡില്‍ വീണ നിലയിലാണ് ഗോവിന്ദന്‍കുട്ടിയെ കണ്ടത്.ഉടനെ സമീപത്ത് സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടം നടന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.സമീപത്തെ സ്ഥാപനങ്ങളിലെ സിസി കേമറകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.ഗോപാലകൃഷ്ണന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും