27 April 2024 Saturday

എടപ്പാള്‍ പൊറൂക്കരയില്‍ വീട് കുത്തി തുറന്ന് കവര്‍ച്ച അലമാരയില്‍ സൂക്ഷിച്ച 14 പവൻ സ്വർണ്ണം കവർന്നു:പോലീസ് അന്വേഷണം ആരംഭിച്ചു

ckmnews

എടപ്പാള്‍ പൊറൂക്കരയില്‍ വീട് കുത്തി തുറന്ന് കവര്‍ച്ച


അലമാരയില്‍ സൂക്ഷിച്ച 14 പവൻ സ്വർണ്ണം കവർന്നു:പോലീസ് അന്വേഷണം ആരംഭിച്ചു


എടപ്പാൾ :പൊറൂക്കരയിൽ വീട് കുത്തി തുറന്ന് പതിനാല് പവൻ സ്വർണ്ണം കവർന്നു.പൊറൂക്കര ചുങ്കത്ത് രവിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ആ ഭരണമാണ് കവർന്നത്. പൊന്നാനി പോലീസിൽ  നൽകിയ പരാതിയി കേസെടുത്ത് അന്വേഷണം ആരംഭിച്ചു