27 April 2024 Saturday

കുറ്റിപ്പുറത്ത് ലോഡ്ജിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടികൂടി പിടിച്ചെടുത്തത് ബിസ്ക്കറ്റ് പാക്കറ്റുകളിൽ ആക്കി വിതരണത്തിന് വെച്ച 200 ഗ്രാം എംഡിഎംഎ

ckmnews

കുറ്റിപ്പുറത്ത് ലോഡ്ജിൽ നിന്ന് ലക്ഷങ്ങൾ  വില വരുന്ന മയക്കുമരുന്ന് പിടികൂടി 


പിടിച്ചെടുത്തത് ബിസ്ക്കറ്റ് പാക്കറ്റുകളിൽ ആക്കി വിതരണത്തിന് വെച്ച 200 ഗ്രാം എംഡിഎംഎ


കുറ്റിപ്പുറം:എക്സൈസിന്റെ പരിശോധനയിൽ ലക്ഷങ്ങൾ  വില വരുന്ന മയക്കുമരുന്ന് പിടികൂടി.മലപ്പുറം എക്സൈസ് നാർകോട്ടിക്സ് സ്പെഷ്യൽ സ്കോഡിന്

കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ 

മലപ്പുറം എക്സൈസ് 

നാർകോട്ടിക്സ്  സ്കോഡ് സി ഐ. ആർ ബി സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കുറ്റിപ്പുറത്ത് സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ബിസ്ക്കറ്റ് പാക്കറ്റുകളിൽ ആക്കി വിതരണത്തിന് വെച്ച 200 ഗ്രാം എംഡിഎംഎ പിടിക്കൂടിയത്.കുറ്റിപ്പുറത്തെ  സ്വകാര്യ ലോഡ്ജിൽ സ്ഥിരമായി റൂം എടുത്ത് താമസിക്കുന്ന പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി

പള്ളിക്കരകത്ത് അഷ്റഫിൻ്റെ മകൻ അനസ് എന്നയാളെ  പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്.മാർക്കറ്റിൽ നിന്നും ലഭിക്കുന്ന നബാട്ടി  ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ച് കടത്തുവാൻ വേണ്ടി തയ്യാറാക്കിയ 200 ഗ്രാം എംഡിഎംഎയാണ് മലപ്പുറം നാർകോട്ടിക്സ് സ്പെഷ്യൽ സ്കോഡ് കണ്ടെത്തിയത്.ലോഡ്ജിലെ സ്ഥിരതാമസമാക്കിയ അനസ് ലോഡ്ജ് മുറിയിൽ  ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ  മലപ്പുറത്ത് നിന്നും എത്തിയ എക്സൈസ് സംഘം ഇയാളെ പിടികൂടുന്നതിന് ഈ ലോഡ്ജിൽ റൂം എടുത്ത്  നിരീക്ഷിച്ചു വരികയായിരുന്നു.മണിക്കൂറുകളോളം പ്രതിയെ കാത്തുനിന്നെങ്കിലും സംഭവം മണത്തറിഞ്ഞതോടെ പ്രതി ലോഡ്ജിലേക്ക്  വരാതെ മുങ്ങുകയായിരുന്നു.ഇയാൾ വാടകക്കെടുത്ത റൂമിൽ നിന്നാണ് നെബാട്ടി ബിസ്ക്കറ്റുകളുടെ ഇടയിൽ ഒളിപ്പിച്ചുവെച്ച നിലയിലും

മേശയുടെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലും എംഡിഎംഎ ചെറിയ പാക്കറ്റുകളിലായി കണ്ടെത്തിയത്.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ വഹാബ്,പ്രിവൻ്റീവ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്,ഷെഫീർ അലി പി,സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അലി,വനിത സിവിൽ എക്സൈസ് ഓഫീസർ  സലീന,ഡ്രൈവർ നിസാർ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും സി ഐ. സജികുമാർ വി ആർ പറഞ്ഞു.