18 April 2024 Thursday

പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ മാനവ സൗഹൃദ സദസ്സ് പ്രൗഡമായി

ckmnews

പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ മാനവ സൗഹൃദ സദസ്സ് പ്രൗഡമായി


ചങ്ങരംകുളം:പൊന്നാനി പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിൽ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്തിലെ പാവിട്ടപ്പുറം മലബാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന മാനവ സൗഹൃദ സംഗമം. പി.ടി അജയ് മോഹൻ  ഉദ്ഘാടനം ചെയ്തു.പൊന്നാനി പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ,വി.കെ എം ഷാഫി സംസാരിച്ചു.തുടർന്ന്ഡോ.സമദാനി സംസാരിച്ചു.സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായിരുന്നു കർഷക സമരം.കൃഷിക്കാർക്ക് പോലും സമരം ചെയ്യേണ്ടിവന്നു ഈ സർക്കാറിനെതിരെ.ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും പ്രതിഷേധിക്കേണ്ടി വരുന്നു.ഇതിന് ശാശ്വത പരിഹാരം വേണം.

രാഹുൽ ഗാന്ധിയിൽ മാത്രമാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.ചലേ കാ സാത്ത് മിൽകേ...റഫി സാഹിബിൻ്റെ അനശ്വരഗാനത്തിൻ്റെ ശകലം പാടി വിശദീകരിച്ച് അദ്ദേഹത്തിൻ്റെ മൃദുല ഭാഷണം അവസാനിപ്പിച്ചു.മുക്കുത്തല കണ്ണേങ്കാവ് മുക്തി സ്ഥലേശ്വരി ഹാളിലായിരുന്നു 

നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മാനവ സൗഹൃദ സംഗമം.നാട്ടുകാർ ചേർന്ന് കണിക്കൊന്ന കൊണ്ടുണ്ടാക്കിയ ബൊക്കെ നൽകി അദ്ദേഹത്തെ  സ്വീകരിച്ചു.മുക്കുത്തല മേലേക്കാവ്, മേൽ ശാന്തി ഏർക്കര മന രാമൻ നമ്പൂതിരി,കീഴേക്കാവ് മേൽശാന്തി ദാമോദരൻ നമ്പൂതിരി,ഉണ്ണികൃഷ്ണൻ നമ്പൂതിരി,കണ്ണേങ്കാവ്

കൊടക്കാട്ട് ശങ്കര നാരായണൻ ഇളയത് എന്ന അപ്പു ഇളയത്,കല്ലൂർമ്മ ദേശം ശബരി മല ഗുരു സ്വാമി,

ബാല കൃഷ്ണൻ കവളങ്ങാട്ട്,ചാരിറ്റി പ്രവർത്തകരായ

പ്രദീപ് ഉണ്ണി, എം.എ ലത്തീഫ് എന്നിവരെ  ചടങ്ങിൽ വെച്ച്

സമദാനി പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം ഗുരുവായൂർ തന്ത്രിമാരുടെ തറവാട്ട് വീടായ പുഴക്കര ചേനാസ് മനയിലെത്തി കൃഷ്ണൻ നമ്പൂതിരിപ്പാടിനെ കണ്ടു.കോട്ടക്കൽ നിയോജക മണ്ഡലത്തിൽ സമദാനി എം.എൽ.എ ആയിരിക്കെ തങ്ങളുടെ കുടുംബം ജീവിക്കുന്ന മാറാക്കരയിൽ ക്ഷേത്രക്കുള നവീകരണത്തിന് ഫണ്ടനുവദിച്ചതും ആ പണമുപയോഗിച്ച് കുളം പുനരുദ്ധാരണം നടത്തിയതും കൃഷ്ണൻ നമ്പൂതിരിപ്പാട് സന്തോഷപൂർവ്വം പങ്കു വെച്ചു.മാറഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിലുള്ള പിന്നീട് സ്നേഹ സൗഹൃദ സംഗമം.പുറങ്ങ് പൂച്ചാമ്മത്ത് ബീവൂസ് ലോഞ്ചിലും 

വെളിയങ്കോട് പഞ്ചായത്തിൻ്റേത്  അന്തരിച്ച പി.ടി മോഹന കൃഷ്ണൻ്റെയുൾപ്പെടെ ഓർമകൾ തുടിക്കുന്ന

താഴത്തേൽ തറവാട്ടു മുറ്റത്തും വെച്ച് നടന്നു.വിവിധയിടങ്ങളിൽ പി.ടി അജയ് മോഹൻ,അഷ്റഫ് കോക്കൂർ, സി.എം യൂസുഫലി, യൂസുഫ്, സി.ഹരിദാസ്, വി.കെ എം ഷാഫി, ചന്ദ്രവല്ലി ടീച്ചർ,കല്ലാട്ടിൽ ഷംസു, എ.കെ അലി, പി.പി ഉമർ, മുസ്തഫ വടമുക്ക്, അഡ്വ. വി.എം അഷ്റഫ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു.