09 May 2024 Thursday

പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർക്ക്‌ പരിക്കേറ്റു

ckmnews

പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ  രണ്ട്‌ പേർക്ക്‌ പരിക്കേറ്റു


പെരുമ്പിലാവ്:തിപ്പിലശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർക്ക്‌ പരിക്കേറ്റു.തിപ്പിലശ്ശേരി സ്വദേശികളായ

ദിനേശ്, സുരേന്ദ്രൻ എന്നിവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഘർഷം.പരിക്കേറ്റ ദിനേശിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും,സുരേന്ദ്രനെ പെരുമ്പിലാവ്

അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അബോധാവസ്ഥയിലായിരുന്ന ദിനേശനെ കുന്നംകുളം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളിൽ നിന്ന് പൈപ്പിൽ ഘടിപ്പിച്ച രീതിയിലുള്ള കത്തി പോലീസ് കണ്ടെടുത്തു