27 April 2024 Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

ckmnews


എടപ്പാൾ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ

യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം പ്രസിഡൻറ് മുഹൈബ് കാടഞ്ചേരി നയിച്ച മാർച്ച്‌ ജില്ലാ പ്രസിഡന്റ് ഹാരിസ് മൂത്തൂർ സമാപന ഉദ്ഘാടനം നടത്തി.സംസ്ഥാന സെക്രട്ടറി മനീഷ് കുണ്ടയാർ പതാക കൈമാറി തുടങ്ങിയ മാർച്ച്‌ മണ്ഡലം വൈസ് പ്രസിഡണ്ട് സുജിത്ത് വൈലപ്പറ്റ നന്ദിയും പറഞ്ഞു. മനു ടി, ഹംസു കാലടി, ഷഹീൽ പോത്താനൂർ, ഹമീദ് കാലടി, പ്രണവ് ചന്ദ്രൻ, പ്രണവ്,കോലത്ത്,മുഹൈമിൻ അൽദ്ധീൻ, ശരത് ബാബു, മുജീബ്, സഹിർ എ വി എന്നിവർ നേതൃത്വം നൽകി