27 April 2024 Saturday

പൊന്നാനി ബിയ്യത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് റോഡരികിലെ മോട്ടോർ പുരയിലേക്ക് ഇടിച്ച് കയറി സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു

ckmnews


പൊന്നാനി:പൊന്നാനി ബിയ്യത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് റോഡരികിലെ മോട്ടോർ പുരയിലേക്ക് ഇടിച്ച് കയറി സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.സ്കൂട്ടറിൽ യാത്ര ചെയ്ത ബിയ്യം സ്വദേശികളായ ശരത് (27) കാവ്യ (23)എന്നിവർക്കാണ് ഗുരുതരമായി പരിക്കറ്റത്.ബിയ്യം വലിയ പാലത്തിനും ചെറിയപാലത്തിനും ഇടയിൽ ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം.പൊന്നാനി ഭാഗത്തു നിന്നും വന്ന കാർ എടപ്പാൾ ഭാഗത്തു നിന്നും വരുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് എടപ്പാൾ ഭാഗത്ത് നിന്ന് വന്നിരുന്ന സ്ക്കൂട്ടറിൽ ഇടിച്ച് റോഡരികിലുണ്ടായിരുന്ന പഴയ മോട്ടോർ പുരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ സ്ക്കൂട്ടർ തൊട്ടടുത്ത തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശരത്തിനെയും കാവ്യയെയും നാട്ടുകാർ ചേർന്നാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.