26 April 2024 Friday

ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ ആർ ഐ തൂക്കി ഇറക്കിതരണം: എ ഐ ടി യു സി

ckmnews

*ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ ആർ ഐ തൂക്കി ഇറക്കിതരണം: എ ഐ ടി യു സി*


എടപ്പാൾ: റേഷൻ കടകളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ തൂക്കി ഇറക്കണമെന്ന് കേരള റേഷൻ എംബ്ലോയിസ് ഫെഡറേഷൻ (എ ഐ ടി യു സി) താലൂക്ക് കമ്മറ്റി രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.  കൺവെൻഷൻ കെ ആർ ഇ എഫ് സംസ്ഥാന സെക്രട്ടറി പി.സി പവിത്രൻ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി തവനൂർ മണ്ഡലം സെക്രട്ടറി  പ്രഭാകരൻ നടുവട്ടം താലൂക്ക്തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. പി. വി ബൈജു അധ്യക്ഷത വഹിച്ചു ഷാനിഫ് പൊന്നാനി, ടി രമേഷ്.സുഭാഷ് തത്തമ്മൽ ,ശശീധരൻ, ഉസ്മാൻമറവഞ്ചേരി എന്നിവർ സംസാരിച്ചു

പി വി ബൈജുവിനെ പ്രസിഡൻ്റായും .ഷാനിഫ് പൊന്നാനി സെക്രട്ടറിയായും തെരഞ്ഞെടുത്തു