09 May 2024 Thursday

ആലത്തൂര്‍ പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി റോഡ് ഷോ സംഘടിപ്പിച്ചു

ckmnews


കുന്നംകുളം:ആലത്തൂര്‍ പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി റോഡ് ഷോ സംഘടിപ്പിച്ചു.പന്തല്ലൂരില്‍ നിന്ന് വാദ്യമേളത്തോടെ ആരംഭിച്ച റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനായി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്.കുന്നംകുളം നഗരം വരെ കാല്‍നടയായി നടന്ന് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ജനങ്ങളെ അഭിസംബോധന ചെയ്തു വോട്ടഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥിയുടെ ചിത്രവും വര്‍ണ്ണ ബലൂണുകളുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും റോഡ് ഷോയുടെ ഭാഗമായി.


 യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ജെയ്സിങ് കൃഷ്ണന്‍, കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിജോയ് ബാബു, കെ സി ബാബു, ഇട്ടി മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.