27 April 2024 Saturday

പൊന്നാനിയിൽ കാർ തടഞ്ഞ് നിർത്തി യാത്രക്കാരെ ആക്രമിച്ചു പിടിച്ചു മാറ്റാൻ ശ്രമിച്ച സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു'രണ്ട് പേർ അറസ്റ്റിൽ

ckmnews

പൊന്നാനിയിൽ കാർ തടഞ്ഞ് നിർത്തി യാത്രക്കാരെ ആക്രമിച്ചു


പിടിച്ചു മാറ്റാൻ ശ്രമിച്ച സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു'രണ്ട് പേർ അറസ്റ്റിൽ


പൊന്നാനി:കാർയാത്രക്കാരെ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ വന്നയാളെ  തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ'രണ്ട് പേർ അറസ്റ്റിൽ.പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ നരിപ്പറമ്പ്, മൊയ്‌ദീൻ പള്ളി പരിസരത്ത് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.ബൈക്കിൽ പെട്രോൾ കഴിഞ്ഞെന്ന വ്യാജേന മൂന്നു യുവാക്കൾ കുറ്റിപ്പുറം സ്വദേശി നൗഫലിന്റെ കാർ കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു.പിന്നീട് കാറിൽ അതിക്രമിച്ച് കയറി 50,000 രൂപ മോഷ്ടിക്കുകയും,നൗഫലിനെ അക്രമിക്കുകയും ചെയ്തു.നൗഫലിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശിയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ വലിയവളപ്പിൽ അഷ്‌കറിനെ സംഘം കോൺക്രീറ്റ് കട്ട കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.പിന്നീട് സംഘം രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ അഷ്‌കർ കോഴിക്കോട് മിംസ് ആശുപത്രിയിൽ  ചികിത്സയിൽ ആണ്.പൊന്നാനി പോലീസ് കേസെടുത്ത് നടത്തിയ ആന്വേഷണത്തിലൊണ് പ്രതികളായ രണ്ട് പേർ അറസ്റ്റിലായത്.പൊന്നാനി സ്വദേശികളായ രാഹുൽ,രാഹുൽ,എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു