09 May 2024 Thursday

കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട്‌ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ്‌ മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട്‌ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ്‌ മരിച്ചു


എടപ്പാൾ:കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട്‌ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ്‌ മരിച്ചു.കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫി-റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമയാണ്‌ മരിച്ചത്‌.ഇന്നലെയാണ്‌ കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്‌.തുടർന്ന് കുറ്റിപ്പുറത്തെയും,വളാഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന്‌ രാവിലെയോടെ മരിക്കുകയായിരുന്നു.