27 April 2024 Saturday

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പന്ത്രണ്ട് കിലോ കഞ്ചാവ്

ckmnews

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട


ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പന്ത്രണ്ട് കിലോ കഞ്ചാവ്


തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രൊയിൻ കടന്ന് പോയ സമയത്താണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ രണ്ട് ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് സംഘം എത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്.പന്ത്രണ്ട് കില യോളം തൂക്കം വരുന്ന കഞ്ചാവാണ് ലഭിച്ചത്.ട്രെയിൻ മാർഗ്ഗം തിരൂരിലേക്ക് എത്തിച്ച കഞ്ചാവ്  പരിശോധന ശ്രദ്ധയിൽ പ്പെട്ടതോടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാവാം എന്നാണ് നിഗമനം.ആർപിഎഫ് ഉദ്യോഗസ്ഥരായ  എസ് ഐ  കെ എം സുനിൽകുമാർ, എ എസ് ഐ മാരായ സജി അഗസ്റ്റിൻ, കെ വി ഹരിഹരൻ,ഹെഡ്കോൺസ്റ്റബിൾ മാരായ ബൈജു, പ്രസന്നൻ , കോൺസ്റ്റബിൾ മാരായ ബാബു പ്രജിത്ത്

 എക്സൈസ് ഉദ്യോഗസ്ഥന്മാരായ എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ കെ, പ്രിവന്റ് ഓഫീസർ രവീന്ദ്രനാഥ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് എ എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു