09 May 2024 Thursday

എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു

ckmnews

എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു

എടപ്പാൾ: എടപ്പാൾ കുറ്റിപ്പുറം റോഡിൽ  റിലയൻസ് പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിമുട്ടി ദമ്പതികൾക്ക്  പരിക്കേറ്റു. മൂതൂർ 

കല്ലാനിക്കാവ്   പെരുങ്കാട്ടിൽ വടക്കെതിൽ

ശ്രീധരൻ (55), ഭാര്യ റീത്ത (40) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ വിദഗ്ദ ചികിത്സക്കായി പിന്നീട് കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം