09 May 2024 Thursday

ആകാശ യാത്ര പൂവണിഞ്ഞ നിര്‍വൃതിയില്‍ ആലങ്കോട് ഹരിത കർമ സേനഅംഗങ്ങൾ

ckmnews

ആകാശ യാത്ര പൂവണിഞ്ഞ നിര്‍വൃതിയില്‍ ആലങ്കോട് ഹരിത കർമ സേനഅംഗങ്ങൾ


ചങ്ങരംകുളം :വനിതാ ദിനത്തില്‍ ആലംകോട് പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾക്ക് ലഭിച്ചത് അപ്രതീക്ഷിത സൗഭാഗ്യം.20 അംഗ ഹരിതകർമ സേന അംഗങ്ങളാണ് വനിതാ ദിനത്തിൽ വിമാന യാത്ര നടത്തിയത്.


മാസാവസാനം നടക്കുന്ന പ്രവർത്തങ്ങൾക്കിടയിൽ അവരുടെ വിമാനയാത്രയെന്ന ആഗ്രഹം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷഹീറുമായിപങ്ക് വെക്കുകയായിരുന്നു.അതോടെ യാത്രക്കുള്ള ഒരുക്കങ്ങൾ തയ്യാറായി.പഞ്ചായത്തിന്റെ പൂർണ പിന്തുണയോടെ ഹരിത കർമ സേനയുടെ ഫണ്ട്‌ ഉപയോഗിച്ചാണ് യാത്രനടത്തിയത്.മാർച്ച്‌ 9ന് കൊച്ചിയിൽ നിന്നും ബാംഗളുരുവിലേക്കാണ് യാത്ര പോയത്.കൂട്ടത്തിൽ എറണാംകുളം നഗരം പോലും ആദ്യമായി കാണുന്നവരുണ്ട്.അക്ബർ ട്രാവൽസ്ന്റെ ടൂർ പാക്കേജിൽ ആണ് സംഘം യാത്ര പോയത്.

IRTC ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന ആലംങ്കോട് ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ അജൈവ മാലിന്യ ശേഖരണം 50% എത്തി നിൽക്കുകയാണ്.3 വാർഡുകൾ പൂർണമായും 100% യൂസർ ഫീ നേട്ടം കൈവരിച്ചു മുന്നേറുകയാണ്.നിലവിൽ പെരുമ്പടപ്പ് ബ്ലോക്കിലെ അജൈവ മാലിന്യ ശെഖരണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് ആണ് ആലംകോട് ഗ്രാമ പഞ്ചായത്ത്‌.ഇതോടെപ്പം ഹരിത കർമസേനയിൽ എത്തിയതിന് ശേഷമുള്ള താങ്കളുടെ ജീവിതാനുഭവങ്ങൾ കഥയായും കവിതയായും എഴുതിയത് പ്രകാശനം ചെയ്യാനിരിക്കുകയാണ്  ഹരിത കർമ സേന അംഗങ്ങൾ.