27 April 2024 Saturday

വളാഞ്ചേരിയിൽ ഭർതൃ വീട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ട യുവതിയും കാമുകനും പിടിയിൽ യുവതി വീട് വിട്ടത് പഴയ സഹപാഠിയായ യുവാവിനൊപ്പം

ckmnews

വളാഞ്ചേരിയിൽ ഭർതൃ വീട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ട യുവതിയും കാമുകനും പിടിയിൽ


യുവതി വീട് വിട്ടത് പഴയ സഹപാഠിയായ യുവാവിനൊപ്പം


വളാഞ്ചേരി:ഭർതൃ വീട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ട യുവതിയും കാമുകനും പിടിയിൽ.വളാഞ്ചേരി പുന്നത്തല സ്വദേശിയായ യുവതിയെയും,വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു.കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്