09 May 2024 Thursday

ഷോപ്പിംഗ് കോംപ്ലക്സിലെ ബാത്ത് റൂമിൽ ഒളി ക്യാമറ യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews

ഷോപ്പിംഗ് കോംപ്ലക്സിലെ ബാത്ത് റൂമിൽ ഒളി ക്യാമറ


യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിൽ


എടപ്പാൾ: കുറ്റിപ്പുറം റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ലേഡീസ് ബാത്ത്റൂമിലേക്ക് ഒളിക്കേമറ വച്ച സംഭവത്തിൽ ഒരാൾ  പിടിയിലായി. ബംഗാൾ  സ്വദേശിയാണ് പിടിയിലായത്. യുവതി ശുചിമുറിയിൽ കയറിയ സമയം തൊട്ടടുത്ത ജെന്റ്സ്

ബാത്ത് റൂമിൽ നിന്ന് യുവാവ് മൊബൈൽ ഉയർത്തിപ്പിടിക്കുകയായിരുന്നു.സംഭവം മനസിലാക്കിയ പെൺകുട്ടി പുറത്തിറങ്ങി

ക്യാമറ വച്ച റൂം പൂട്ടുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങരംകുളം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും

ചെയ്തു. ഫോണിൽ നിന്ന് വീഡിയോ കണ്ടത്താനായിട്ടില്ല.പരാതിക്കാരില്ലാതെ വന്നതോടെ ഇയാളെ ഉപാധികളോടെ വിട്ടയച്ചു.ഫോൺ വിദഗ്ധ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.