09 May 2024 Thursday

ചങ്ങരംകുളത്ത് മത്സ്യ വിൽപന കേന്ദ്രങ്ങളിൽ ഫുഡ്സേഫ്റ്റി ഉദ്ധ്യോഗസ്ഥരുടെ പരിശോധന 30 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

ckmnews

ചങ്ങരംകുളത്ത് മത്സ്യ വിൽപന കേന്ദ്രങ്ങളിൽ ഫുഡ്സേഫ്റ്റി ഉദ്ധ്യോഗസ്ഥരുടെ പരിശോധന


30 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു


ഫുഡ് സേഫ്റ്റി വിഭാഗം ചങ്ങരംകുളത്ത് നടത്തിയ ഫരിശോധനയിൽ 30 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. പൊന്നാനി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ധന്യാ ശശീന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ചങ്ങരംകുളം ഹൈവേയിലെ മത്സ്യ വിതരണ കേന്ദ്രത്തിൽ വാഹനത്തിൽ മത്സ്യ വിൽപന നടത്തുന്നവരെയാണ് പരിശോധന നടത്തിയത്.വൈകിയിട്ട്  ഏഴരയോടെ തുടങ്ങിയ പരിശോധന ഒമ്പതര വരെ നീണ്ടു.മത്സ്യം കേട് വരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 10 കിലോ സിഡി മുള്ളനും,20 കിലോ ചൂരയും ആണ് നശിപ്പിച്ചത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.