27 April 2024 Saturday

പൊന്നാനി ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

ckmnews

പൊന്നാനി ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു


പൊന്നാനി:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിനു മുൻവശത്ത് താമസിക്കുന്ന മുക്കാടി സ്വദേശി ഉള്ളിമരക്കാരകത്ത് ഹബീബിന്റെ മകൻ അബിഇർഫാൻ ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇർഫാനും സുഹൃത്ത് പൊന്നാനി തെക്കേപുറം പറങ്കിവളപ്പ് സ്വദേശി ആസാമത്തിന്റെ മൊയ്‌തീൻകോയ മകൻ അസറുദ്ധീനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസറുദ്ധീൻ തൊട്ടടുത്ത ദിവസം തന്നെ മരിച്ചിരുന്നു.