08 May 2024 Wednesday

വാഹനത്തിൽ ലോഡ് കയറ്റുകയായിരുന്ന മാനേജരെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച് ഒന്നരപവന്റെ സ്വർണമാല കവർന്ന സംഭവം മുഴുവൻ പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു

ckmnews

വാഹനത്തിൽ ലോഡ് കയറ്റുകയായിരുന്ന മാനേജരെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച് ഒന്നരപവന്റെ സ്വർണമാല കവർന്ന സംഭവം


മുഴുവൻ പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു


പൊന്നാനി:പോത്തനൂരിൽ വാഹനത്തിൽ ലോഡ് കയറ്റുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച് ഒന്നരപവന്റെ സ്വർണമാലയും ബൈക്കിന്റെ ഹെൽമറ്റുകളും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ മുഴുവൻ പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പൊന്നാനി എസ്ബി ഓഡിറ്റോറിയത്തിന് പുറകിൽ താമസിക്കുന്ന

കിഴക്കെയിൽ മുഹമ്മദ് അനസ്,പൊന്നാനി വണ്ടിപ്പേട്ടയിൽ താമസിക്കുന്ന പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സെക്കീർ,പൊന്നാനി മുക്കാടി സ്വദേശി ചെറുനാമ്പി വീട്ടിൽ മുഹമ്മദ്‌ സാബിത്ത്,പുറങ്ങ് സ്വദേശി  ചക്കലായിൽ 

മുഹമ്മദ്‌ ഹാഷിഖ് അലി.പൊന്നാനി ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന തറീക്കാനകത്ത് മുഹമ്മദ്‌ അൽത്താഫ്.പടിഞ്ഞാറങ്ങാടി പൗറാക്കാനകത്ത്

മുഹമ്മദ്‌ അസ്‌ലം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ 2 മുതൽ 7 വരെയുള്ള പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയിരുന്നു.ഒളിവിൽ കഴിയുകയായിരുന്ന ഒന്നാം പ്രതി മുഹമ്മദ്‌ അനസിനെ കഴിഞ്ഞ ദിവസം പൊന്നാനി എസ്ഐ അനുരാജി ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തിയാണ്

സാഹസികമായി പിടികൂടിയത്. 2023 ഡിസംബർ 8 ന് വൈകീട്ട് 5.45 നാണ് കേസിന് ആസ്പദമായ സംഭവം.പ്രദേശത്തെ പ്രധാന ലഹരി സംഘങ്ങളായ പ്രതികൾ ഹെൽമറ്റും കല്ലുകളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്.ശേഷം ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാലയും ബൈക്കിലെ ഹെൽമറ്റുകളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.പൊന്നാനി പോലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.പിടിയിലായ പ്രതികളെ  പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.