09 May 2024 Thursday

5.5 കോടിയുടെ ചങ്ങരംകുളം ടൗൺ നവീകരണ പ്രവൃത്തി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യും:പി നന്ദകുമാർ

ckmnews

5.5 കോടിയുടെ ചങ്ങരംകുളം ടൗൺ നവീകരണ പ്രവൃത്തി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യും:പി നന്ദകുമാർ


ചങ്ങരംകുളം:സംസ്ഥാന സർക്കാർ അനുവദിച്ച 5.5 കോടി രൂപയുടെ ചങ്ങരംകുളം ടൗൺ നവീകരണ പ്രവൃത്തി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊന്നാനി എംഎൽഎ പി നന്ദകുമാർ അറിയിച്ചു.പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായെന്നും പദ്ധതി പൂർത്തിയാവുന്നതോടെ ചങ്ങരംകുളം ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ആലംകോട് പഞ്ചായത്ത് 10 ലക്ഷം ചിലവിട്ട് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ച വിശ്രമ കേന്ദ്രവും ടോയ്ലറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.ചങ്ങരംകുളം മേഖലയിൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ലോമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു.ചങ്ങരംകുളം കാഞ്ഞിയൂർ,മൂക്കുതല,മാക്കാലി എന്നിവിടങ്ങളിലാണ് പുതിയ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്