08 May 2024 Wednesday

പൊന്നാനിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സഗം ചെയ്ത സംഭവം കേസിൽ പൊന്നാനി സ്വദേശിയായ യുവാവ് അറസ്റ്റിൽ

ckmnews



പൊന്നാനി: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.പൊന്നാനി കുറ്റിക്കാട് സ്വദേശി വിനായക് വിക്രമാണ് അറസ്റ്റിലായത്.ഫെബ്രുവരി ഒന്നിനാണ് മാനസിക വെല്ലുവിളി നേരിടുന്ന പൊന്നാനി സ്വദേശിയായ 23 കാരിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് രാത്രിയിൽ കുറ്റിക്കാട് നിന്നും ബൈക്കിൽ കയറ്റി കൊണ്ടുപോയി ശ്മശാനത്തിനോട് ചേർന്നുള്ള പറമ്പിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ പൊന്നാനി കുറ്റിക്കാട് സ്വദേശി വെട്ടത്തുകരയിൽ വിക്രം മകൻ വിനു എന്ന് വിളിക്കുന്ന വിനയക് വിക്രം എന്ന 23 ക്കാരനെയാണ് പൊന്നാനി പൊലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത് 376 വകുപ്പ് ചേർത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്