09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സംസ്ഥാന പാതയോരത്ത് തീപിടുത്തം നാടോടികൾ താമസിച്ചിരുന്ന കുടിൽ പൂർണ്ണമായും കത്തി നശിച്ചു

ckmnews

.ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് സംസ്ഥാന പാതയോരത്ത് തീപിടുത്തം


നാടോടികൾ താമസിച്ചിരുന്ന  കുടിൽ പൂർണ്ണമായും കത്തി നശിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് ചിയ്യാനൂർ പാടത്തുണ്ടായ തീപിടുത്തത്തിൽ നാടോടികൾ താമസിച്ചിരുന്ന കുടിൽ പൂർണ്ണമായും കത്തി നശിച്ചു.വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം.വർഷങ്ങളായി പാതയോരത്ത് കുടിൽ കെട്ടി താമസിച്ച് വന്നിരുന്ന ഇതര സംസ്ഥാനക്കാരുടെ കുടിലുകളിൽ ഒന്നാണ് കത്തിയത്.നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് എത്തിയ ചങ്ങരംകുളം പോലീസും,പൊന്നാനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സും,പള്ളിക്കര സ്വദേശികളായ ഏതാനും യുവാക്കളും ചേർന്ന് തീ അണച്ചു.തീ അണച്ചതോടെ മറ്റു പ്രദേശങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായെങ്കിലും കുടിൽ  പൂർണ്ണമായും കത്തി നശിച്ചു.തീപിടുത്ത സമയത്ത് ഇവിടെ താമസിച്ചിരുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല