09 May 2024 Thursday

ലോക്സഭാ തിരഞ്ഞെടുപ്പ് :പൊന്നാനിയിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ckmnews



എടപ്പാൾ: ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ പൊന്നാനിയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും തുടക്കമായി.എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ എസ് ഹംസ തൃത്താലയിൽ റോഡ് ഷോയിൽ പങ്കെടുത്തു. മാർച്ച് ഒന്നിന് വെള്ളിയാഴ്ച  പൊന്നാനിയിൽ എത്തി പ്രമുഖരെ കണ്ട് സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിക്കും.വൈകിട്ട് 4 മണിക്ക് നടക്കുന്ന  റോഡ് ഷോയിലും പങ്കെടുക്കും. രണ്ടാം തീയതി തവനൂർ മണ്ഡലത്തിൽ പ്രമുഖരെ കാണുകയും റോഡ് ഷോയിൽ  പങ്കെടുക്കുകയും ചെയ്യും