09 May 2024 Thursday

ചങ്ങരംകുളം കാളാച്ചാലിൽ വൻ ലഹരി വേട്ട 3കിലോ കഞ്ചാവും 2.210 ഗ്രാം എം ഡി എം എയും പിടികൂടി:3 യുവാക്കൾ പിടിയിൽ

ckmnews


ചങ്ങരംകുളം കാളാച്ചാലിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 3 കിലോ കഞ്ചാവും 2.210ഗ്രാം ഗ്രാം എം ഡി എം എയും പിടികൂടി.അന്യ സംസ്ഥാന തൊഴിലാളി അക്കം മൂന്ന് യുവാക്കൾ പിടിയിലായി.കാളാച്ചാല്‍ സ്വദേശികളായ കരോട്ട് പറമ്പില്‍ ഷെഹീര്‍,പൊന്നച്ചന്റെവളപ്പില്‍ സുല്‍ത്താന്‍ എന്നിവരെയാണ് താമസ സ്ഥലത്ത് നിന്ന് പിടികൂടിയത്.ഇവരുടെ താമസ സ്ഥലത്ത് നിന്നാണ് കഞ്ചാവും എംഡിഎംഎ യും കണ്ടെടുത്തത്.ഇവിടെ ക്വോർട്ടേഴ്സിൽ താമസിച്ച് വന്ന ഇതര സംസ്ഥാന തൊഴിലാളിയും അറസ്റ്റിലായിട്ടുണ്ട്.പൊന്നാനി റെയ്ഞ്ച് സർക്കിൾ എക്സൈസ് ഓഫീസർ അരവിന്ദിന്റെയും സ്പെഷൽ ടീമീന്റെയും നേതൃത്വത്തിൽ നടന്ന റെയിഡിൽ ആണ് സംഘം പിടിയിലായത്.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കാളാച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന ക്വോർട്ടേഴ്സിലും സമീപത്തെ മറ്റൊരു ക്വോർട്ടേഴ്സിലും ഒരേ സമയംപരിശോധ നടത്തിയത്.പ്രദേശത്തെ ലഹരിയുടെ മൊത്ത വിതര സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ എന്നാണ് നിഗമനം