08 May 2024 Wednesday

പൊന്നാനിയില്‍ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും

ckmnews


പൊന്നാനി: നിരക്ക് വര്‍ധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ ഒന്നര വര്‍ഷമായി നിര്‍ത്തിവെച്ച പൊന്നാനി - പടിഞ്ഞാറെക്കരജങ്കാര്‍ സര്‍വ്വീസാണ് പുനരാരംഭിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റിക്കൊണ്ട് പോകാവുന്ന തരത്തിലുള്ള ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കാനാണ് തീരുമാനം. കൊച്ചിന്‍ ജങ്കാറിന്റെ കോഴിക്കോട് ചാലിയത്ത് സര്‍വ്വീസ് നടത്തുന്ന ജങ്കാറുകളിലൊന്നാണ് പൊന്നാനിയില്‍ എത്തുന്നത്. വാര്‍ഷിക ഇനത്തില്‍ 65,000 രൂപ നഗരസഭക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. നേരത്തെ 60000 രൂപയായിരുന്നു നഗരസഭക്ക് ലഭിച്ചിരുന്നത്. നേരത്തെ 10 രൂപ കാല്‍ നട യാത്രക്കാര്‍ക്ക് നല്‍കിയിരുന്നത് 20 രൂപയായി വര്‍ധിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ എന്ന നിരക്ക് തുടരും. ടൂവീലര്‍ 40, ഓട്ടോറിക്ഷ 50, കാറുകള്‍ക്ക് 70 മുതല്‍ 100 വരെയാണ് നിരക്ക് ഈടാക്കുക.

 വാഹന യാത്രക്കാരും വിദ്യാര്‍ത്ഥികളും, വ്യപാരികളും ഏറെ ആശ്രയിച്ചിരുന്ന ജങ്കാര്‍ സര്‍വ്വീസിന് പാരകമായി നഗരസഭ ഇപ്പോള്‍ നടത്തുന്ന ബോട്ട് സര്‍വ്വീസ് അപകടകരമായ സാഹചര്യത്തിലാണ് മുന്നോട്ട് പോയിരുന്നത് ' തുറമുഖ വകുപ്പ് നടത്തിയ പരിശോധനയില്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നഗരസഭയുടെ ബോട്ട് സര്‍വ്വീസ് നിര്‍ത്തിവെപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. യാത്ര ക്ലേശം പരിഹരിക്കുന്നതിനായി ഉടന്‍ ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം