08 May 2024 Wednesday

പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു

ckmnews

പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു


പുതുപൊന്നാനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

ആശുപത്രി കെട്ടിട നിർമാണ പരിസരത്ത് നടന്ന ചടങ്ങിൽ

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷരായ

രജിഷ് ഊപ്പല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. അബ്ദുൾ ബഷീർ, അജീന ജബ്ബാർ, വാർഡ് കൗൺസിലർ ബാതിഷ,

എഞ്ചിനിയർ പൂർണിമ,

ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി ഷിജ, 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങിയവർ പങ്കെടുത്തു.


പൊന്നാനി നഗരസഭയുടെ 1.25 കോടി രൂപയും നാഷണൽ ആയുഷ് മിഷന്റെ ഒരുകോടിയും ഉൾപ്പെടെ 2.25 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം. കിടത്തി ചികിത്സ ഉൾപ്പെടെ സാധ്യമാകുന്ന മൂന്നുനില കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. ഇതിൽ താഴത്തെ നിലയുടെ നിർമാണമാണ് ആദ്യഘട്ടം നടക്കുക. 12,000 സ്ക്വയർ ഫീറ്റിൽ കെട്ടിടം നിർമ്മിക്കാനാണ് ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. 4000 സ്ക്വയർ ഫീറ്റിലാണ് ഗ്രൗണ്ട് ഫ്ലോർ നിർമ്മിക്കുക. നാല് ഒ.പി റൂം, റിസപ്ഷൻ റൂം, ഫാർമസി, മെഡിസിൻ റൂം, കിച്ചൺ, വെയിറ്റിങ് ഏരിയ, ടോയിലറ്റ് സൗകര്യം എന്നിവ താഴത്തെ നിലയിൽ സജ്ജീകരിക്കും. മുകൾ നിലകളിൽ 20 ബെഡ് സംവിധാനമുള്ള വാർഡ്, പഞ്ചകർമ്മ , തെറാപ്പി,നഴ്സിങ് റൂം, കോൺഫറൻസ് റൂം എന്നിവയും നിർമ്മിക്കും.